മലപ്പുറം വളാഞ്ചേരി : വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ഒരാൾ മരിച്ചു. കോഴിക്കോട് ഭാഗത്തുനിന്നും തൃശ്ശൂർ ഭാഗത്തേക്ക് സവാള കയറ്റി പോകുകയായിരുന്ന 32 ഡി 9668 ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മരണപ്പെട്ടു. വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ശനിയാഴ്ച പുലർച്ചെ 4:50 ഓടെ യാണ് അപകടം. കർണ്ണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരണപ്പെട്ടത്. വാഹനത്തിൽ നിന്നും തെറിച്ച് വീണ സഹായി കർണ്ണാടക സ്വദേശി പ്രകാശിനെ ഹൈവേ പോലീസ് ആശുപത്രിയിൽ എത്തിച്ചു. വളാഞ്ചേരി പോലീസും തിരൂർ ഫയർ ഫോഴ്സും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വളാഞ്ചേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.