കോട്ടയം അയ്മനത്ത് ബോട്ട് അപകടം; കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു



 കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി അനശ്വരയാണ് മരിച്ചത്.

അഗ്നിശമനസേനയും പൊലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


രാവിലെ അയ്മനം കരീമഠത്തിലാണ് ദാരുണ സംഭവം നടന്നത്. മാതാവും സഹോദരിക്കുമൊപ്പം അനശ്വര വള്ളത്തില്‍ വരുമ്ബോഴായിരുന്നു അപകടം. ഇടതോടിലൂടെ വന്ന വള്ളത്തിന്‍റെ മധ്യഭാഗത്തായി സര്‍വീസ് ബോട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വള്ളത്തിന്‍റെ നടുഭാഗത്ത് ഇരുന്ന പെണ്‍കുട്ടി വെള്ളത്തിലേക്ക് തെറിച്ചു വീണു.

പെണ്‍കുട്ടിയെ കൈയില്‍ പിടിക്കാൻ മാതാവ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മാതാവും സഹോദരിയും അത്ഭുതകരമായി രക്ഷപ്പെട്ടു. മണിയാപറമ്ബ് ഭാഗത്തേക്ക് പോവുകയായിരുന്നു സര്‍വീസ് ബോട്ട്.

Post a Comment

Previous Post Next Post