കോഴിക്കോട് കാക്കൂർ: ബൈക്കിൽ ആംബുലൻസ് ഇടിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരൻ മരിച്ചു.
ചേളന്നൂർ 9/5 ലെ ബാലകൃഷ്ണ വുഡ് ഇൻഡസ്ട്രീസ് ഉടമ ഈന്താട്ട് പുരുഷോത്തമൻ (57) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. തിങ്കളാഴ്ച രാവിലെ 8.30 ഓടെ കാക്കൂർ ജംഗ്ഷനിലായിരുന്നു അപകടം. ജോലി സ്ഥലത്തേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം. പാവണ്ടൂർ ഭാഗത്ത് നിന്ന് കാക്കൂർ മെയിൻ റോഡിലേക്ക് കയറിയ ബൈക്കിൽ ബാലുശ്ശേരി ഭാഗത്ത് നിന്ന് രോഗിയുമായി അമിത വേഗതയിൽ എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദൂരേക്ക് തെറിച്ച് വീണ്, ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ,
അതേ ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വ പുലർച്ചെയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.
ഭാര്യ: ഷൈജ മക്കൾ: ഷിബിൻലാൽ (സോഫ്റ്റ്വെയർ എഞ്ചിനീയർ, ബാംഗ്ലൂർ), ഷിബിജ (നഴ്സ്, എം വി ആർ ക്യാൻസർ സെന്റർ, ചാത്തമംഗലം) മരുമക്കൾ: ഹിമ (ക്ലിനിക്കൽ ഡാറ്റ അസോസിയേറ്റ്സ്, ബാംഗ്ലൂർ), ശ്രീജിത്ത് (കൊടിയത്തൂർ സഹകരണ ബേങ്ക്).
സഹോദരങ്ങൾ: ശ്രീമതി, കാർത്ത്യായനി
(കറുമ്പൊയിൽ ), ബാലകൃഷ്ണൻ (ദുബായ്), വാസുദേവൻ, പരേതരായ ചന്ദ്രമതി, ലീല