പാലക്കാട് കല്ലടിക്കോട്: ദേശീയപാത തുപ്പനാട് വളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കോയമ്പത്തൂരിൽ താമസിച്ചു പഠിക്കുകയായിരുന്ന ഒഡീഷ സ്വദേശി പ്രതിക് കുമാർ ദാസ് (23) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ആണ് അപകടം. മൂന്ന് ബൈക്കുകളിലായി വയനാട്ടിലേക്ക് ടൂറ് പോകുകയായിരുന്ന സംഘത്തിൽ പെട്ട ഒരു ബൈക്കാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയായിരുന്നു അപകടം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ