കോട്ടയം: കോട്ടയം കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപം അപകടം. അമിതവേഗതയിൽ എത്തിയ ഇരുചക്രവാഹനം ഇടിച്ച് കാൽനട യാത്രക്കാർക്ക് ഗുരുതര പരിക്ക്. റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് അപകടം
കാൽനട യാത്രക്കാരായ യുവതി യുവാക്കൾക്ക് പുറമേ ബൈക്ക് യാത്രക്കാരനും പരിക്കേറ്റു.
അമിതവേഗതയിലെത്തിയ വാഹനം ബ്രേക്ക് ചവിട്ടിയിട്ട് കിട്ടാത്തത് മൂലം റോഡിലൂടെ നിരങ്ങിയാണ് ഇരുവരെയും ഇടിച്ചിട്ടത്. മൂന്നുപേരെയും കോട്ടയം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.