കോട്ടയം: എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞ് അപകടം. ലോറിയിൽ നിന്ന് അമോണിയ പൂർണമായും സമീപത്തെ തോട്ടിലേക്ക് ഒഴുകി. ഇതോടെ എലിക്കുളം മഞ്ചക്കുഴി ഭാഗത്ത് കിണർ വെള്ളം ഉപയോഗിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകി. വെള്ളത്തിന് നിറവ്യത്യാസം ഉണ്ടെങ്കിൽ ഉപയോഗിക്കരുതെന്ന് അധികൃതർ അറിയിച്ചു.