ഇടുക്കി: ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം,മൂന്ന് പേര്‍ക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവര്‍ സുദീഷിനും ബൈക്ക് യാത്രക്കാരായ പോളിടെക്നിക് വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.
വെളളിയാഴ്ച്ച രാവിലെ 9.30 നോടുകൂടി മുട്ടം കോടതി റൂട്ടില്‍ വിജിലൻസ് ഓഫീസിന് സമീപമാണ് അപകടം.
ഇരുകൂട്ടരേയും മുട്ടത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുട്ടം പോലീസ് അപകട സ്ഥലത്തെത്തി
മേല്‍നടപടികള്‍ സ്വീകരിച്ചു.