പ​ത്ത​നം​തി​ട്ട ആ​റ​ന്മു​ള കോ​ട്ട​യി​ല്‍ കനത്ത മ​ഴ​യിൽ വീ​ട് ത​ക​ര്‍​ന്നു വീണു ഒ​രാ​ള്‍​ക്ക് പരിക്ക്



 

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള കോ​ട്ട​യി​ല്‍ ക​ന​ത്ത മ​ഴ​യെ ​തു​ട​ര്‍​ന്ന് വീ​ട് ത​ക​ര്‍​ന്നു വീണ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. കോ​ട്ട സ്വ​ദേ​ശി അ​ജി​ത​കു​മാ​രി​യു​ടെ ത​ല​യ്ക്കാണ് പ​രി​ക്കേ​റ്റത്. ഇന്ന് പു​ല​ര്‍​ച്ചെ അ​ഞ്ച് മണിയോടെയാണ് സം​ഭ​വം. ഓ​ടു മേ​ഞ്ഞ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. അ​പ​ക​ട​സ​മ​യ​ത്ത് അ​ജി​ത മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇവ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Post a Comment

Previous Post Next Post