എറണാകുളം കോതമംഗലം: ഭൂതത്താൻകെട്ടിന് സമീപം പെരിയാറിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. 55 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം ഉണ്ടെന്നാണ് പോലീസ് നിഗമനം. ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി കൂട്ടിക്കൽ ഭാഗത്ത് ഇന്നലെ ഉച്ചയോടെ വനവകുപ്പ് വാച്ചറാണ് മൃതദേഹം കണ്ടത്. നീല ഷർട്ടും മുണ്ടും ആണ് ധരിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽ മുറിപ്പാടുകളൊന്നും കണ്ടെത്തിയിട്ടില്ല. പോലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവു എന്ന് പോലീസ് പറഞ്ഞു. ആളെ തിരിച്ചറിയാനും മരണകാരണം കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.