കാണാതായ സ്ത്രീയെ താനൂർ കടലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി



 മലപ്പുറം താനൂർ: കാണാതായ സ്ത്രീയെ താനൂർ കടലിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തി . ഒഴുകി നടക്കുന്ന രീതിയിൽ കൈറാത്ത് എസ്, ഉമറുൽ ഫാറൂഖ് എന്ന വെള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.വിവരം പൊന്നാനി ഫിഷറീസ് ഓഫീസിൽ വിവരമറിയിക്കുകയും എഡിയുടെ നിർദ്ദേശ പ്രകാരം താനൂർ ഹാർബറിൽ നിന്നുള്ള റെസ്ക്യൂ മറൈൻ എൻഫോയിസ്മെന്റ് പോലീസ് ഉദ്യോഗസ്ഥനായ ശരൺകുമാറിന്റെ നേതൃത്വത്തിൽ താനൂരിലെ സി റസ്ക്യൂ, റൗണ്ട് റെസ്ക്യൂ പ്രവർത്തകർ ബോട്ടിൽ മൃതദേഹം 5മണിയോടെ കരക്കെത്തിക്കുകയായിരുന്നു തുടർന്ന് മൃതദേഹം കോസ്റ്റൽ പോലീസിന് കൈമാറുകയും ചെയ്തു. ഇന്നലെ മുതൽ കാണാതായ പാലക്കാട് കൈപ്പുറം സ്വദേശിനി സുലൈഖ (58) എന്ന സ്ത്രീയുടെ മൃതദേഹം ആണെന്ന് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞു  മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ.



 

Post a Comment

Previous Post Next Post