തൃശൂർ - കോഴിക്കോട് ദേശീയപാത രണ്ടത്താണിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം.
പാങ്ങ് പടിഞ്ഞാറ്റുമുറി മണമ്മൽ പുതുശ്ശേരി വീട്ടിൽ മബറൂകയാണ് മരിച്ചത്.
23 വയസായിരുന്നു.
വെള്ളിയാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം.
ആയുർവ്വേദ കോഴ്സ് പഠനത്തിനായി
ചങ്കുവെട്ടി ഭാഗത്തേയ്ക്ക് സഞ്ചരിച്ച യുവതിയുടെ സ്കൂട്ടറും എതിർ ദിശയിൽ നിന്നും വന്ന മറ്റൊരു സ്കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയും തുടർന്ന് തൊട്ടുപിറകിൽ വന്ന ടൂറിസ്റ്റ് ബസ്സിനടിയിലേയ്ക്ക് യുവതി വീഴുകയുമായിരുന്നു.
സംഭവ സ്ഥലത്തു വെച്ചു തന്നെ യുവതി മരണപ്പെട്ടു.തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
ശേഷം തിരൂർ ജില്ല ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. പടിഞ്ഞാറ്റുമുറി ജുമാ മസ്ജിദിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും.
അബ്ദുൾ സമദാണ് ഭർത്താവ്.
ജാബിർ ദാരിമി -ഫാത്തിമ ദമ്പതികളുടെ മകളാണ് മബ്റൂക.