എറണാകുളം കവളങ്ങാട്: തലയിൽ മരക്കമ്പ് വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് രാവിലെ മരം മുറിയ്ക്കുന്നതിനിടയിൽ മുകളിൽ തങ്ങിനിന്ന മറ്റൊരു കമ്പ് തലയിൽ വീണ് തലക്കോട് സ്വദേശി ഷാജി (48)യാണ് മരിച്ചത്. കവളങ്ങാട്
പെരുമണ്ണൂരിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തടികൾ സഹ തൊഴിലാളികൾക്കൊപ്പം മുറിക്കുന്നതിനിടയിലാണ് മുകളിൽ തങ്ങി നിന്ന മരക്കമ്പ് ഷാജിയുടെ തലയിൽ പതിച്ചത്. അതിഗുരുതരമായി തലയ്ക്ക് പരിക്ക് പറ്റിയ ഷാജിയെ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഊന്നുകൽ സി.ഐ.യുടെ നേതൃത്വത്തിൽ മേൽ നടപടികൾ സ്വീകരിച്ച