സ്കൂൾ വിട്ട് വീട്ടിലെത്തിയ പെൺകുട്ടി മരിച്ച നിലയിൽ



കുട്ടനാട്: ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൈനകരി പഞ്ചായത്ത് 5-ാം വാർഡ് ചേന്നങ്കരി ചാലച്ചിറ വീട്ടിൽ റെജിമോന്റെയും മനീഷയുടെയും മകൾ ആർ നിരഞ്ജനയാണ് മരിച്ചത്. കുട്ടമംഗലം എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് നിരഞ്ജന.


ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടു വീട്ടിലെത്തിയ ശേഷമാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്കു പോയിരിക്കുകയായിരുന്നു. മുത്തശ്ശി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുറിയിൽ കയറിയ കുട്ടിയെ പുറത്തേക്കു കാണാതായതിനെ തുടർന്ന് മുത്തശി മുറിക്കുള്ളിൽ കയറി നോക്കി. അപ്പോഴാണു അനക്കമില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മുത്തശി ഉടൻ ബന്ധുക്കളെ വിളിച്ചുവരുത്തി കൈനകരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post