എറണാകുളം കളമശേരി: ഏലൂര്‍ വടക്കുംഭാഗം റോഡില്‍ ഐ.ആര്‍.ഇ കമ്ബനിക്കടുത്തുള്ള എ.ടി.എം കൗണ്ടറിന് മുന്നില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു
ബൈക്കിന്റെ പിന്നില്‍ സഞ്ചരിച്ചിരുന്ന ഏലൂര്‍ ഡിപ്പോ കണ്ണംതുരുത്ത് വീട്ടില്‍ സത്യന്റെ മകൻ ജിനു സത്യൻ (25) മരിച്ചു. വ്യാഴാഴ്ച രാത്രി 8.30 ഓടെയായിരുന്നു അപകടം. ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 11.45 ഓടെ മരിച്ചു. പരിക്കുപറ്റിയവരെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കാതെ കാര്‍ വിട്ടുപോയതായി പൊലീസ് പറഞ്ഞു. കാര്‍ തിരിച്ചറിഞ്ഞതായും സമീപത്തെ സി.സിടിവി ക്യാമറകള്‍ പരിശോധിച്ച് അന്വേഷണം നടക്കുന്നു. മാതാവ്: ഷീജ. സഹോദരൻ: ഷിനു.
ബൈക്ക് ഓടിച്ചിരുന്നയാളും പരിക്കേറ്റ് ചികിത്സയിലാണ്.