തൃശ്ശൂർ അയ്യന്തോളില്‍ തടവുകാരെ കോടതിയിലേക്കു കൊണ്ടുപോയിരുന്ന പോലീസ് വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അയ്യന്തോളില്‍ മോഡല്‍ റോഡില്‍ അമര്‍ ജവാൻ പാര്‍ക്കിനു സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസിനു പിന്നില്‍ പോലീസ് വാൻ ഇടിച്ചാണ് അപകടമുണ്ടായത്. ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടുപോയിരുന്ന തടവുകാര്‍ സഞ്ചരിച്ചിരുന്ന വാനാണ് ഇടിച്ചത്. രണ്ടു വാഹനങ്ങളിലുണ്ടായിരുന്നവര്‍ക്കും പരിക്കേറ്റു.
പോലീസ് വാഹനത്തില്‍ 14 പോലീസുകാരും 10 പ്രതികളും ഉണ്ടായിരുന്നു. എട്ടു പ്രതികളും ഒമ്ബതു പോലീസുകാരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സ്വകാര്യ ബസില്‍ ഉണ്ടായിരുന്ന പത്ത് പേര്‍ക്കും പരിക്കേറ്റു