ഡിവൈഡറിലിടിച്ച്‌ കാര്‍ തലകീഴായി മറിഞ്ഞു: വടക്കാഞ്ചേരി സ്വദേശിക്ക് പരിക്ക്

  


തൃശ്ശൂർ  മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു രോഗിയെ കാണാന്‍ വന്നയാളുടെ കാര്‍ ഡിവൈഡറില്‍ ഇടിച്ചു തലകീഴായ് മറിഞ്ഞു. 

കാര്‍ ഒാടിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി ഹെൻ‌റോമിനു (45) പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ച രണ്ടിനായിരുന്നു സംഭവം. ഇതു വഴി വന്ന ആംബുലന്‍സുകാരാണ് മറിഞ്ഞ കാറിനുള്ളില്‍ ആളെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 


രാത്രിയില്‍ ഡിവൈഡര്‍ ശ്രദ്ധയില്‍പ്പെടാത്തതാണ് അപകടത്തിനു കാരണം. ഡിവൈഡറിനു സമീപം പുല്ലു വളര്‍ന്നും സൂചന ബോര്‍ഡുകള്‍ ഇല്ലാത്തതും അപകടങ്ങള്‍ പതിവാക്കുകയാണ്. രോഗികളു മായി വേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ ഡിവൈഡറില്‍ തട്ടിയും പെട്ടന്നു ബ്രേക്ക് ചവിട്ടിയും അപകടങ്ങള്‍ക്കിടയാകുന്നുണ്ട്

Post a Comment

Previous Post Next Post