ജിദ്ദയിൽ മലപ്പുറം സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.




ജിദ്ദ: സഊദിയിലെ ജിദ്ദയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം കോഡൂർ പഞ്ചായത്തിൽപെട്ട  മങ്ങാട്ടുപുലം സ്വദേശി സൈതലവി (38)ആണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.


ജിദ്ദ ഹറാസാത്തിൽ രാവിലെ ജോലിക്കിടെയാണ് അപകടം. ജോലി ചെയ്തിരുന്നപ്പോൾ വൈദ്യുതാഘാത മേൽകുകയായിരുന്നു. മയ്യിത്ത് ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post