മഞ്ചേരിയിൽ വാഹനാപകടം: ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

 


മഞ്ചേരി കോഴിക്കോട് റൂട്ടിൽ ഇന്ത്യൻ മാളിന് സമീപം ഇന്ന് ഉച്ചയോടെ ആണ് അപകടം. ബസ്സും കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു.   ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ മഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിലും  എത്തിച്ചെങ്കിലും മരണപ്പെട്ടു. മലപ്പുറം  മേൽമുറി ഇരുത്തിയേങ്ങൽ നൂറെങ്ങൽ മുക്ക്സ്വദേശി  തയ്യിൽ വീട്ടിൽ പ്രമോദ് 32വയസ്സ് ആണ് മരണപ്പെട്ടത്. മൃതദേഹം പെരിന്തൽമണ്ണ അൽശിഫ ഹോസ്പിറ്റലിൽ.

മഞ്ചേരിയില്‍ നിന്നു തുറക്കല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ റോഡ് ക്രോസ് ചെയ്തെത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പ്രമോദ് റോഡിലേക്ക് തെറിച്ചു വീണു. തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ എതിരേ വന്ന സ്വകാര്യബസുമായി കൂട്ടിയിടിച്ചു. 

മൂന്നുവാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഗുരുതര പരിക്കേറ്റ പ്രമോദിനെ ഉടൻ മഞ്ചേരി ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ഇലക്‌ട്രിക് ജോലിക്കാരനാണ് പ്രമോദ്. ജോലിയുമായി ബന്ധപ്പെട്ട് മഞ്ചേരിയില്‍ എത്തിയതായിരുന്നു. അവിവാഹിതനാണ്. പിതാവ്: പരേതനായ ബാലകൃഷ്ണൻ. മാതാവ്: നിര്‍മല. സഹോദരൻ: പ്രസാദ്

Post a Comment

Previous Post Next Post