മണ്ണാർക്കാട് : പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ, മണ്ണാർക്കാട് കൊമ്പം, കൊടക്കാട് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചു. വൈകുന്നേരം 4:00 മണിയോടുകൂടിയായിരുന്നു പിക്കപ്പ് വാനും ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൽ ഉണ്ടായിരുന്ന മൂന്ന് പേർ വണ്ടിക്കുള്ളിൽ കുടുങ്ങി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തുകയും, നാട്ടുകാരും ഫയർഫോഴ്സും പരിക്ക് പറ്റിയ വരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.അപകടത്തിൽ തകർന്ന പിക്കപ്പ് ദേശീയ പാതയ്ക്ക് കുറുകെ ആയതിനാൽ ഗതാഗത തടസ്സംഉണ്ടായി. ഫയർഫോഴ്സ് അഡ്വാൻസ് റെസ്പോൺസ് ടെൻഡറിലെ വിഞ്ച് ഉപയോഗിച്ച് ദേശീയപാതയ്ക്ക് കുറുകെ ഉണ്ടായിരുന്ന പിക്കപ്പ് വാഹനം വലിച്ചു മാറ്റുകയായിരുന്നു. നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുനസ്ഥാപിക്കാൻ സീനിയർ ഫയർ റെസ്ക്യൂ ഓഫീസർ ആനി എസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആയ രാഹുൽ R, സുജീഷ് വി, ശ്രീജേഷ് R സുരേഷ് കുമാർ വി, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസ് ഡ്രൈവർ രാഗിൽ R ഹോം ഗാർഡ് അൻസൽ ബാബു എന്നിവർക്ക് കഴിഞ്ഞു.