കോഴിക്കോട് പേരാമ്ബ്ര ബൈപ്പാസില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; ദീപിക മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിന് പരിക്ക്

  


 കോഴിക്കോട്  പേരാമ്പ്ര: ദീപിക പത്രത്തിന്റെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവും സാഹിത്യകാരനുമായ അബ്ദുള്ള പേരാമ്പ്രക്ക് (52) കാറിടിച്ച് പരിക്ക്. പേരാമ്പ്ര ഭാഗത്തു നിന്നു ബൈക്കില്‍ മരുതേരിയിലെ വീട്ടിലേക്ക് പോകുമ്പോള്‍ ചെമ്പ്ര റോഡ് ബൈപാസ് ജംഗ്ഷനില്‍ കക്കാടു ഭാഗത്തു നിന്നു കുററ്യാടി ഭാഗത്തേക്ക് പോവുന്ന കാറിടിക്കുകയായിരുന്നു. ഇടതുകാല്‍ ഒടിഞ്ഞു. രാത്രി 7 മണിയോടെയായിരുന്നു അപകടം. പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കയച്ചു.

ഇവിടെ അപകടങ്ങള്‍ നിത്യസംഭവമാകുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ബൈപ്പാസ് ജംഗ്ഷനില്‍ അപക ട സിഗ്‌നല്‍ സ്ഥാപിച്ചിട്ടില്ല

Post a Comment

Previous Post Next Post