കൊല്ലം: കനത്തമഴയെതുടര്‍ന്ന് കൊല്ലത്ത് വനമേഖലയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് ലോറികടവ് വനമേഖലയിൽ കുടുങ്ങിയ 14 പേരെയാണ് അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രക്ഷിച്ചത്. ശക്തമായ മഴയെതുടര്‍ന്ന് കല്ലടയാറിന്‍റെ പോഷക നദിയായ കല്ലാറിൽ ജലനിരപ്പുയർന്നതാണ് കാരണം. രണ്ടു കുട്ടികളും നാലു സ്ത്രീകൾ അടങ്ങുന്നവരാണ് കുടുങ്ങിയത്. വനത്തില്‍ ജോലിക്കുവന്നവരാണ് കുടുങ്ങിയത്.
ഫയര്‍ ഫോഴ്‌സ്, വനംവകുപ്പ്, പോലീസ് സംഘങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരിച്ചില്‍ നടത്തുന്നത്.
കുടുങ്ങിയവര്‍ കേരളാ ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ തൊഴിലാളികളാണ്. ഇവര്‍ ജോലി ചെയ്യുന്നതിനും മറ്റുമായാണ് കാട്ടിലേക്ക് കയറിയത്. വൈകുന്നേരത്തോടെ ഇവര്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ വനത്തില്‍ കുടുങ്ങിയതായി കണ്ടെത്തിയത്.
വൈകുന്നേരത്തോടു കൂടി ശക്തമായ മഴയുണ്ടാവുകയും കല്ലടയാറിന്റെ പോഷക നദിയായ കൊച്ചാറില്‍ വെള്ളം ഉയര്‍ന്നതാണ് ഇവര്‍ കുടുങ്ങി പോകാൻ കാരണമായത്. നിലവില്‍ ഇവിടെ മഴക്ക് ശമനമുണ്ടെങ്കിലും കൊച്ചാറില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത് കൊച്ചാറിന് കുറുകെ വടം കെട്ടി ഇവരെ രക്ഷിക്കാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്.