തലശേരി : പാറപ്രം പാലത്തിന് സമീപം ചെറുമാവിലായിയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പാഞ്ഞുകയറി ഡ്രൈവര്‍ക്ക് പരുക്കേറ്റു.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെ തലശേരിയില്‍ നിന്നും മൂന്നുപെരിയയിലെ റെയ്ഡ്‌കോ ഫാക്ടറിയിലേക്ക് പോവുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണംവിട്ട വാന്‍ ബസ്‌കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി തൂണ്‍ തകര്‍ത്തു. സംഭവസമയത്ത് നാലോളം വിദ്യാര്‍ത്ഥികള്‍ അവിടെയുണ്ടായിരുന്നുവെങ്കിലും വാനിന്റെ വരവ്കണ്ടു ഇവര്‍ ഓടിമാറിയതിനാല്‍ അപകടമൊഴിവായി.
വാന്‍ ഡ്രൈവറെ നാട്ടുകാര്‍ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇയാള്‍ക്ക്ഗുരുതരപരിക്കില്ലെന്ന് എടക്കാട് പൊലിസ്‌അറിയിച്ചു.