മാടപ്പള്ളി: കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന രണ്ടരവയസുകാരി മരിച്ചു.
മാടപ്പള്ളി എൻഇഎസ് ബ്ലോക്ക് പതിനഞ്ചില്‍ചിറ പി.എസ്. പ്രദീപിന്‍റെ മകള്‍ നിഖിത പ്രദീപ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം എട്ടുമണിയോടെ കോന്നി മല്ലശേരിയില്‍ വച്ചാണ് അപകടമുണ്ടായത്.
ഗുരുതര പരിക്കേറ്റ കുട്ടിയെ പത്തനംതിട്ടയിലെയും കോഴഞ്ചേരിയിലെയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചശേഷം തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. വെന്‍റിലേറ്ററില്‍ കഴിയവേ ഇന്നലെ വൈകുന്നേരത്തോടെ മരണം സംഭവിച്ചു
.മൃതദേഹം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മാടപ്പള്ളിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിനുവച്ചശേഷം വൈകുന്നേരം അഞ്ചിന് അമ്മയുടെ കോന്നിയിലുള്ള വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മാതാവ്: അഞ്ജലി രാജ്. സഹോദരി: നിള പ്രദീപ്.