തൃശ്ശൂർ അതിരപ്പള്ളിയിൽ കടയിലേക്ക് കാർ പാഞ്ഞു കയറി രണ്ട് പേർക്ക് പരിക്ക് വെറ്റിലപ്പാറ ജംഗ്ഷനിൽ രാവിലെ ഏഴോടെ ആയിരുന്നു അപകടം.bവെറ്റിലപ്പാറ സ്വദേശികളായ ഹരി (55) , പോൾ (60) എന്നിവർക്കാണ് പരിക്കേറ്റത്.
നിയന്ത്രണം വിട്ട ഇന്നോവ കാർ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.വിനോദ സഞ്ചാരികളുടെ കാറാണ് അപകടത്തിൽ പ്പെട്ടത്.
അതിരപ്പിള്ളി സന്ദര്‍ശിച്ച് തിരികെ ചാലക്കുടി ഭാഗത്തേക്ക് വന്നിരുന്ന കാര്‍ ആണ് ആപകടത്തില്‍ പെട്ടത്.കടയില്‍ സാധനങ്ങൾ വാങ്ങാൻ വന്നവരാണ് പരിക്കേറ്റ ഇരുവരും.
പരിക്കേറ്റവരെ ഉടന്‍ ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.