കോഴിക്കോട് : കൊയിലാണ്ടി സ്വദേശിയായ യുവാവ് ട്രെയിൻ തട്ടി മരിച്ചു. മൂടാടി ഹിൽബസാർ രതീഷ് ആണ് മരിച്ചത്. നാൽപത്തി ഒന്ന് വയസായിരുന്നു.
മൂടാടി റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഭാഗത്തായാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ രണ്ട് മണിയോട് കൂടി റെയിൽവേ പാളത്തിലൂടെ നടന്നു നീങ്ങിയ ഇയാളെ ഗേറ്റ് മാൻ കാണുകയും മാറിനിൽക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തീവണ്ടിയ്ക്ക് മുന്നിലേക്ക് ഇയാൾ ചാടുകയായിരുന്നു
.കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരേതനായ ചന്ദ്രന്റെയും നാരായണിയുടെയും മകനാണ്. സഹോദരി: രതിക, സഹോദരി ഭർത്താവ്: ബൈജു