മലപ്പുറം പെരിന്തൽമണ്ണ : അങ്ങാടിപ്പുറം ഒരാടംപാലം പാലത്തിന് സമീപം പുഴയിൽ നിന്നും വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാടംപാലത്തിനു താഴെ തടയിണയിൽ മൃതദേഹം കുടുങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് പുഴയിൽ കമിഴ്ന്ന് കിടന്ന നിലയിൽ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും ഫയർ ഫോഴ്സും, പോലീസും, ട്രോമാകെയർ പ്രവർത്തകരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. പുറത്തെടുത്ത മൃതദേഹം തുടർ നടപടികൾക്കായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം സമീപ പ്രദേശത്തുള്ള ആളുടേതാണെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം ആരംഭിച്ചു.