പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

 


മഗളൂരു: കട്‌ബെല്ലൂര്‍ പഞ്ചായത്തിലെ ഹെമ്മാഡിയില്‍ പൊട്ടി വീണ മംഗളൂരു വൈദ്യുതി വിതരണ കമ്ബനിയുടെ (മെസ്‌കോം) ലൈനില്‍ നിന്ന് ഷോക്കേറ്റ് ദമ്ബതികള്‍ക്ക് ദാരുണ അന്ത്യം.

കെ.എ.മഹാബല ദേവഡിക(55), ലക്ഷ്മി ദേവഡിക(48) എന്നിവരാണ് മരിച്ചത്.


കൂലിത്തൊഴിലാളിയായ മഹാബല ഗ്രാമത്തിലെ ഒരു വീട്ടില്‍ നടക്കുന്ന ചടങ്ങിന്റെ ഭാഗമായ ജോലികള്‍ കഴിഞ്ഞ് മടങ്ങുമ്ബോഴാണ് അപകടം പിണഞ്ഞത്.വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പിടഞ്ഞ് മരിച്ചു.


ഭര്‍ത്താവിനെ അന്വേഷിച്ചു പോയ ലക്ഷ്മി മഹാബല വീണ് കിടക്കുന്നത് കണ്ട് അലമുറയിട്ട് ആളെ കൂട്ടി.അരികിലേക്ക് പോകരുതെന്ന് പലരും വിളിച്ചു പറഞ്ഞെങ്കിലും മഹാബലയെ രക്ഷിക്കാൻ ശ്രമിച്ച അവര്‍ക്കും വൈദ്യുതാഘാമേല്‍ക്കുകയായിരുന്നു

Post a Comment

Previous Post Next Post