ഇടുക്കിയിൽ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു; 8 പേർക്ക് പരിക്ക്.

 


ഇടുക്കി നെടുങ്കണ്ടത്തിന് സമീപം പുഷ്പകണ്ടത്ത് നിയന്ത്രണം നഷ്ട്ടപ്പെട്ട ജീപ്പ് മറിഞ്ഞ് തൊഴിലാളികൾക്ക് പരിക്കേറ്റു.രാമക്കൽമേട് സ്വദേശികളായ 8 തൊഴിലാളികൾക്കാണ് പരിക്കേറ്റത്.


ഇന്ന് വൈകിട്ട് നാലരയോട് കൂടിയായിരുന്നു അപകടം നടന്നത്. പുഷ്പക്കണ്ടത്തെ ഏലത്തോട്ടത്തിലെ പണികഴിഞ്ഞ് വീട്ടിലേക്ക് ജീപ്പിൽ മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ടവരെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

Post a Comment

Previous Post Next Post