തൊഴിലുറപ്പ് പണിക്കിടെ 7 പേര്‍ക്ക് കടന്നൽ കുത്തേറ്റു.. ഒരാള്‍ മരിച്ചു…



എടത്തിരുത്തിയിൽ തൊഴിലുറപ്പ് പണിക്കിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. എടത്തിരുത്തി കമ്മായി റോഡ് സ്വദേശി കോലാന്ത്ര വീട്ടിൽ തിലകൻ(70) ആണ് മരിച്ചത്. പുൽക്കാടുകൾ വെട്ടുന്നതിനിടെ കടന്നൽ കൂട് ഇളകി കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.


എടത്തിരുത്തി കൊപ്രക്കളം തെക്ക് ഭാഗത്ത് 23 തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് തോട് വൃത്തിയാക്കിയിരുന്നു. കടന്നൽ കുത്തേറ്റ തിലകൻ ഉൾപ്പടെയുള്ള 7 പേരേ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തിലകന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികളെ കരാഞ്ചിറ, കാട്ടൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലെത്തിച്ചു.

Post a Comment

Previous Post Next Post