കാണാതായ 67കാരനെ മരിച്ച നിലയിൽ കണ്ടെത്തി


കോഴിക്കോട്   തിരുവമ്പാടി: ആറു ദിവസം മുമ്പ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.തിരുവമ്പാടി തമ്പലമണ്ണ പുത്തൻപുരക്കൽ പി.വി ചന്ദ്രനെ(67)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മുക്കം പൈപ്പ് പാലത്തിനു സമീപം മാന്ത്ര റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒക്ടോബർ 6 മുതലാണ് ചന്ദ്രനെ കാണാതായത്.

തിരുവമ്പാടി പോലീസ് കേസെടുത്തു അന്വേഷിച്ചു വരികയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.


ഭാര്യ: കല്യാണി

മക്കൾ: ജിയേഷ്, ജിഷ

മരുമക്കൾ:അനിൽകുമാർ(തിരുവമ്പാടി),സുരഭി (മാമ്പറ്റ)

Post a Comment

Previous Post Next Post