ദേശീയപാത വളാഞ്ചേരി വട്ടപ്പാറ എസ്.എൻ.ഡി.പി ഓഫീസിനു സമീപം ഗുഡ്സ് പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ പരുക്കേറ്റ ബൈക്ക് യാത്രികൻ മലപ്പുറം സ്വദേശി പറക്കാട്ട് നൗഷാദിനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് സംഭവം. കോട്ടയ്ക്കൽ ഭാഗത്തു നിന്നും ടി.എം.ടി കമ്പികളുമായി വളാഞ്ചേരിയിലേയ്ക്ക് വരികയായിരുന്ന ഗുഡ്സ് പിക്കപ്പ് നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.