വാക്ക് തർക്കം പെരുമ്പാവൂരിൽ 65കാരനെ വെട്ടിക്കൊന്നു



എറണാകുളം: പെരുമ്പാവൂരിൽ 65കാരനെ വെട്ടിക്കൊന്നു. പെരുമ്പാവൂർ കിഴക്കേ ഐമുറി തേരോത്തുമല വേലായുധൻ (65 )ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്ന പാണിയേലി സ്വദേശി ലിന്റോ ഒളിവിലാണ്. മാസങ്ങൾക്ക് മുൻപ് ലിന്റോയും വേലായുധനും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇതിനിടെ വേലായുധൻ ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് ലിന്റോയെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിൻ്റെ പ്രതികാരമാണ് കൊലപാതകമെന്ന് സൂചനയുള്ളതായും പൊലീസ് വ്യക്തമാക്കി.

Post a Comment

Previous Post Next Post