അഫ്ഗാനിസ്ഥാനില്‍ വീണ്ടും അതിശക്തമായ ഭൂചലനം, 6.2 തീവ്രത,



കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂകമ്ബം. വന്‍ ദുരന്തം ഉണ്ടാക്കിയ ഭൂകമ്ബം ഉണ്ടായി നാല് ദിവസം പിന്നിടും മുമ്ബാണ് അടുത്തത് അഫ്ഗാനില്‍ സംഭവിച്ചിരിക്കുന്നത്.


6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. പശ്ചിമ അഫ്ഗാനിസ്ഥാനിലെ ഹെരാത്ത് പ്രവിശ്യയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഭൂകമ്ബമുണ്ടായത്. നേരത്തെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബവും, അതിന് പിന്നാലെ എട്ട് തുടര്‍ ചലനങ്ങളും അനുഭവപ്പെട്ടതോടെ അഫ്ഗാനില്‍ വലിയ ദുരന്തമുണ്ടായിരുന്നു. രണ്ടായിരത്തില്‍ അധികം പേരാണ് ഈ ഭൂകമ്ബത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം വീണ്ടും ഭൂകമ്ബമുണ്ടായതോടെ ഹെരാത്ത് സിറ്റിയിലെ ജനങ്ങളും ആശങ്കയിലാണ്. അതേസമയം ഇന്നുണ്ടായ ഭൂകമ്ബത്തില്‍ ആരും മരണപ്പെട്ടതായി റിപ്പോര്‍ട്ടില്ല. അഞ്ച് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരമാണ് ഹെരാത്ത് പ്രവിശ്യ. ഇവിടെയുള്ള സെന്‍ഡ ജാന്‍ ജില്ലയിലെ പതിനൊന്ന് വില്ലകളാണ് കഴിഞ്ഞ വാരാന്ത്യം ഉണ്ടായ ഭൂകമ്ബത്തില്‍ പൂര്‍ണമായും തകര്‍ന്നത്.


അതേസമയം ഹെരാത്തിലെ ജനങ്ങളില്‍ നല്ലൊരു ഭാഗവും ടെന്റുകളിലാണ് രാത്രി താമസിക്കുന്നതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയും ഭൂകമ്ബങ്ങള്‍ ഉണ്ടാവുമെന്ന ഭയത്തെ തുടര്‍ന്നാണിത്. അതേസമയം ഇവിടേക്ക് ആവശ്യത്തിനുള്ള സഹായം എത്തിക്കാന്‍ താലിബാന്‍ സര്‍ക്കാരിന് പൂര്‍ണമായും സാധിക്കുന്നില്ല. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താമസ സൗകര്യവും ഒരുക്കാന്‍ സാധിച്ചിട്ടില്ല.


അന്താരാഷ്ട്ര സംഘടനകളുമായി നല്ല ബന്ധവും താലിബാന്‍ സര്‍ക്കാരിനില്ല. അതുകൊണ്ട് അന്താരാഷ്ട്ര സഹായങ്ങളും ലഭ്യമായിട്ടില്ല.തുടര്‍ച്ചയായ ഭൂകമ്ബങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ വാരാന്ത്യത്തില്‍ സംഭവിച്ചത് 25 വര്‍ഷത്തിനിടെയുള്ള ഏറ്റവും തീവ്ര ഭൂകമ്ബമായിരുന്നുവെന്ന് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.



Post a Comment

Previous Post Next Post