ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത



ന്യൂദൽഹി- ദൽഹിയിൽ ശക്തമായ ഭൂചലനം. ഇന്ന് ഉച്ചക്ക് 2.25 നും 2.51 നും ഇടക്കാണ് ഭൂചലനം ഉണ്ടായത്. നാഷ്ണൽ സെന്റർ ഓഫ് സീസ്‌മോളജി പുറത്ത് വിട്ട വിവരം പ്രകാരം റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി.40 സെക്കന്റോളം പ്രകമ്പനം നീണ്ടുനിന്നു. കൊണാട്ട് പേസ് അടക്കമുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങളിൽ നിന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. പ്രഭവ കേന്ദ്രം നേപ്പാളിലാണെന്നാണ് വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങളിലും ഇതിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

Post a Comment

Previous Post Next Post