തിരുവല്ല: റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ എത്തിയ ന്യൂജൻ ബൈക്കിടിച്ച് 60കാരിക്ക് ദാരുണാന്ത്യം
ചാത്തങ്കരി ചെമ്ബന്നില്‍ വീട്ടില്‍ ബേബിയുടെ ഭാര്യ തങ്കമണി ബേബി (മറിയാമ്മ) ആണ് മരിച്ചത്.
ഞായര്‍ വൈകിട്ട് ആറരയോടെ തിരുവല്ല - അമ്ബലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്ബ്രം മണക്ക് ആശുപത്രി ജംങ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ചു കിടക്കുന്നതിനിടെ അമിത വേഗത്തില്‍ എത്തിയ നീരാട്ടിപ്പുറം സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന ബൈക്ക് തങ്കമണിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തില്‍ ഗുരുതര പരിക്കേറ്റ തങ്കമണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പുളിക്കീഴ് പൊലീസ് കേസ് എടുത്തു. മക്കള്‍: മനോജ്, മഞ്ചു. മരുമക്കള്‍: സന്തോഷ്, മഞ്ചു. സംസ്കാരം പിന്നീട്.