കൊടുവള്ളി റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ 4പേരിൽ ചികിൽസയിലായിരുന്ന രണ്ടാമത്തെ സ്ത്രീ കൂടി മരിച്ചു



 കൊടുവള്ളി: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിൽസയിലായിരുന്ന ഒരു സ്ത്രീ കൂടി മരിച്ചു. വാവാട് കണ്ണിപ്പുറായിൽ സുഹറ(50) യാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ മരിച്ചത്. ശനിയാഴ്ച രാത്രി വാവാട് സിവിൽ സപ്ലൈസ് ഗോഡൗണിന് സമീപത്ത് ആയിരുന്നു അപകടം. സുഹറയുടെ സഹോദരി കണ്ണിപ്പുറായിൽ മറിയ (65) അന്ന് മരിച്ചിരുന്നു.

വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹ വീട്ടിൽ നിന്ന് മടങ്ങുകയായിരുന്ന അഞ്ച് സ്ത്രീകളെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്. കുളങ്ങരക്കണ്ടിയിൽ മറിയ,


കുളങ്ങരകണ്ടിയിൽ ഫിദ (23), പുൽക്കുഴിയിൽ ആമിന എന്നിവർ ചികിത്സയിലാണ്.

റോഡ് മുറിച്ചു കടക്കുമ്പോൾ കൊടുവള്ളി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളായ സുഹൃത്തുക്കളാണ് കാറിലുണ്ടായിരുന്നത്.

മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത കൊടുവള്ളി പോലീസ് കാറോടിച്ച മലപ്പുറം വെളിമുക്ക് മൂന്നിയൂര്‍ മുള്ളുങ്ങല്‍ മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്തു. 


Post a Comment

Previous Post Next Post