വയനാട് കല്പറ്റ :മുട്ടിൽ പാറക്കൽ കൊശവൻ വളവിൽ വച്ച് കാറുകൾ തമ്മിൽ കൂട്ടി ഇടിച്ചു മൂന്നു പേർക്ക് പരിക്കേറ്റു. കല്ലൂർ 66ലെ കഴഞ്ചാലിൽ സജീർ (40), സഹോദര ഭാര്യ ഫർസാന (27), സജീറിന്റെ ഉമ്മ മറിയ (58) എന്നിവർക്കാണ് പരിക്ക് പറ്റിയത്. എല്ലാവരുടേയും പരിക്ക് നിസാരമാണെന്നാണ്
പ്രാഥമിക വിവരം. ഫർസാനയുടെ മകനെ
കോഴിക്കോട് മെഡിക്കൽ കോളേജിൽ
കാണിക്കുവൻ പോകുമ്പോഴായിരുന്നു അപകടം. കോട്ടയത്തു നിന്നും വയനാട് കാണാൻ വന്നവരുടെ കാറുമായാണ് കൂട്ടി ഇടിച്ചത്. പരിക്കേറ്റവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു