കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു…17 പേര്‍ക്ക് പരിക്ക്

 


കോട്ടയം: കോട്ടയത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. എരുമേലി കണമല അട്ടിവളവിലാണ് അപകടം. കര്‍ണാടക കോലാറില്‍ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

43 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം. പരിക്കേറ്റ 15 പേരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു.

Post a Comment

Previous Post Next Post