ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രായേല്‍- ഹമാസ് യുദ്ധത്തിന് സാഹചര്യമൊരുങ്ങുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മാര്‍ഗനിര്‍ദേശം പുറത്തിറക്കി വിദേശകാര്യമന്ത്രാലയം.
ഇസ്രയേലിലെ ഇന്ത്യന്‍ എംബസി നേരിട്ടാണ് സുപ്രധാനമായ മാര്‍ഗനിര്‍ദേശം നല്‍കിയത്.
സംഘര്‍ഷസാഹചര്യത്തില്‍ ഇന്ത്യക്കാര്‍ തികച്ചും ജാഗ്രത പാലിക്കണം. പ്രാദേശിക ഭരണകൂടം നല്‍കുന്ന സുരക്ഷാമുന്‍കരുതലുകള്‍ എല്ലാം കൃത്യമായി പാലിക്കണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണം. സുരക്ഷിത സ്ഥാനത്തുതന്നെ തുടരണം.
അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനായി അധികൃതര്‍ ഹെല്‍പ്പ്‌ലൈനും പുറത്തിറക്കി. ഹെല്‍പ്പ് ലൈന്‍ നമ്ബര്‍: +97235226748, ഇ-മെയില്‍: [email protected]. ശനിയാഴ്ച രാവിലെ ആറോടെ ഓപ്പറേഷന്‍ "അല്‍- അഖ്‌സ സ്‌റ്റോം' എന്ന പേരിലാണ് ഹമാസ് ഇസ്രയേലിനെതിരേ ആക്രമണം ആരംഭിച്ചത്
.ഇസ്രയേല്‍ ജനവാസമേഖലയില്‍ പുലര്‍ച്ചെ ഉണ്ടായ ഹമാസിന്റെ അപ്രത്യക്ഷിത റോക്കറ്റ് ആക്രമണത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍. ഏകദേശം 20000ത്തോളം ഇന്ത്യക്കാര്‍ ഇസ്രയേലില്‍ നിലവില്‍ ഉണ്ടെന്നാണ് വിവരം. വിവിധ മേഖലകളിലായി 7000ല്‍ അധികം മലയാളികളും ഇസ്രയേലില്‍ ജോലി ചെയ്യുന്നുണ്ട്. ആക്രമണത്തില്‍ ഭയന്ന് ബങ്കറുകളിലേക്ക് മിക്കവരും അഭയം തേടിയിരിക്കുകയാണ്. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇപ്പോഴുള്ളതെന്നും ഇസ്രയേലിലെ മലയാളികള്‍ പറയുന്നു
മിക്കവരും രാവിലെ മുതല്‍ ആക്രമണത്തിന്റെ ശബ്ദം കേട്ടാണ് ഉറക്കമുണര്‍ന്നത്. വീടുകള്‍ക്ക് നേരെ ഉള്‍പ്പെടെ ആക്രമണമുണ്ടായി. ഇതുവരെ ഉള്ളതിനെക്കാള്‍ ഗുരുതര സാഹചര്യമാണ് നിലവില്‍ ഉള്ളത്. മരണത്തെ മുന്നില്‍ കണ്ടാണ് മുന്നോട്ട് പോകുന്നതെന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ എന്നും ഇസ്രയേലിലെ മലയാളികള്‍ വ്യക്തമാക്കുന്നു. യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇസ്രയേലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രലയം ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മുഴുവന്‍ ഇന്ത്യക്കാരും ജാഗ്രത പാലിക്കണം, അനാവശ്യ യാത്രകള്‍ ഒഴിവാക്കണം, പ്രദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കുക, സുരക്ഷിത സ്ഥാനങ്ങളില്‍ തുടരുക എന്നീ മാര്‍ഗ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. അവശ്യ സാഹചര്യങ്ങളില്‍ അധികൃതരുടെ സഹായം തേടാം. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറും മന്ത്രാലയം നല്‍കിയിട്ടുണ്ട്. അടിയന്തര സേവനങ്ങള്‍ക്കായി + 97235226748 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഏത് സമയത്തും സഹായത്തിനായി വിദേശകാര്യ മന്ത്രാലയവും ഇസ്രയേലിലെ ഇന്ത്യന്‍ എംബസിയും സജ്ജമാണെന്നും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്