തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചങ്ങരംകുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു



മലപ്പുറം ചങ്ങരംകുളം:തൃശ്ശൂരിൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പരിക്കേറ്റ ചങ്ങരംകുളം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു.ചങ്ങരംകുളം പള്ളിക്കര സ്വദേശി ഓലയംപറമ്പിൽ ജോഷിയുടെ മകൾ അനഘ(20)ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ചേലക്കടവ് സ്വദേശി പൂവക്കാട്ട് വീട്ടിൽ അക്ഷയ്(20) ചികിത്സയിലാണ്.മണ്ണുത്തി വടക്കഞ്ചേരി ദേശീയ പാതയിൽ ചെമ്പ്രൂത്തറയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് അക്ഷയും അനഘയും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്.


ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും നാട്ടുകാർ ചേർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.അതീവ ഗുരുതരാവസ്ഥയിൽ കഴിഞ്ഞ അനഘ വെള്ളിയാഴ്ച വൈകിയിട്ടോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.മൃതദേഹം ശനിയാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.തൃശ്ശൂരിൽ നഴ്സിങ് വിദ്യാർത്ഥിയാണ് മരിച്ച അനഘ

Post a Comment

Previous Post Next Post