വീണ്ടും കാട്ടാന ആക്രമണം ഒരാൾ കൊല്ലപ്പെട്ടു

 


വയനാട് മേപ്പാടി :  കാട്ടാനയുടെ ചവിട്ടേറ്റ് മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ വയനാട് ജില്ലയിൽ തമിഴ്നാട് അതിർത്തി പ്രദേശമായ ചേരമ്പാടി കോരഞ്ചാലിലാണ് സംഭവം. ചേരമ്പാടി സ്വദേശി കുമാരൻ(45) ആണ് കൊല്ലപ്പെട്ടത്. ചേരമ്പാടി ചപ്പന്തോടുള്ള വീട്ടിൽ നിന്ന് ചേരമ്പാടിയിലേക്ക് നടന്നുപോവുകയായിരുന്നു കുമാരൻ. ഈ സമയത്ത് കാട്ടാന ആക്രമിക്കുകയായിരുന്നു.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് തമിഴ്നാട് പൊലീസും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സ്ഥിരമായി കാട്ടാന ശല്യമുള്ള മേഖലയാണ് ഇവിടം. കുറച്ചു മുൻപ്  ഇതേ പ്രദേശത്ത്സ്കൂൾ വിദ്യാർത്ഥിയെ കാട്ടാന ചവിട്ടി കൊന്നിരുന്നു

Post a Comment

Previous Post Next Post