മദ്യലഹരിയിൽ അമ്മയെ കൊല്ലാൻ മകൻ ഫ്ളാറ്റിന് തീയിട്ടു



പത്തനംതിട്ട: ഓമല്ലൂർ പുത്തൻപീടികയിൽ പ്രായമായ അമ്മയെ മകൻ ഫ്ലാറ്റിന് തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത് ഭക്ഷണം തയ്യാറാക്കി കൊടുക്കാൻ താമസിച്ചെന്ന് ആരോപിച്ച്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. തീപിടുത്തത്തിൽ 80 കാരി ആയ അമ്മ ഓമന ജോസഫിന് നിസാര പൊള്ളലേറ്റു. ഇവരുടെ മകൻ ജുബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്നും മദ്യ ലഹരിയിലായിരുന്നു ഇയാൾ ഫ്ലാറ്റിന് തീയിട്ടതെന്നും പൊലീസ് പറഞ്ഞു.


തീപിടിത്തത്തെ തുടർന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീയണച്ചു. അനേകം കുടുംബങ്ങളുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് തീ പടർന്നത്. എന്നാൽ ആളപായമില്ല. പ്രതിയെ വധശ്രമമടക്കമുള്ള വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.


Post a Comment

Previous Post Next Post