തൃശൂരിൽ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; കണിയാമ്പൽ സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്ക്



തൃശൂർ: തൃശൂർ റോഡിൽ മിനി ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കണിയാമ്പൽ സ്വദേശികളായ അക്കപ്പാറ വീട്ടിൽ ഉദയസൂര്യ (17), സഹോദരൻ ഉജ്വൽസൂര്യ (13) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് പുലർച്ച ആണ് അപകടം ഉണ്ടായത്. കുന്നംകുളം ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പാലുംകൊണ്ട് പോയിരുന്ന മിനിലോറിയും എതിർദിശയിൽ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും, മിനിലോറിയുടെ മുൻവശം ഭാഗീകമായും തകർന്നു. പരിക്കേറ്റവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അപകടത്തെ തുടർന്ന് മേഖലയിലെ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു.

Post a Comment

Previous Post Next Post