മാന്‍കൂട്ടം ഇടിച്ചു വീഴ്ത്തി. സ്‌കൂട്ടര്‍ യാത്രികന് പരിക്ക്


 വയനാട്  പുൽപ്പള്ളി : റബർ ടാപ്പിങ്ങിന് പോയയാളെ മാൻകൂട്ടം ഇടിച്ചു വീഴ്ത്തി. ചണ്ണോത്തു കൊല്ലി നടുക്കുടിയിൽ ശശാങ്കനാ (62) സാരമായ പരുക്കേറ്റത്. ഇന്ന് കാലത്ത് 6 മണിയോടെ വണ്ടിക്കടവ് തീരദേശ പാതയിലായിരുന്നു അപകടം. തോട്ടത്തിൽ നിന്നു കൂട്ടമായി ഓടിയിറങ്ങിയ ശശാങ്കന്റെ സ്കൂട്ടർ മാൻ കൂട്ടം ഇടിച്ചു തെറുപ്പിച്ചു. റോഡിലേക്ക് തെറിച്ചു വീണ ശശാങ്കന്റെ തലയ്ക്കും വലതു കൈക്കും പൊട്ടലുണ്ട്. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ദ ചികിൽസയ്ക്ക് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. സന്ധ്യ കഴിഞ്ഞാൽ തീരദേശ പാതയിൽ വന്യമൃഗങ്ങളുടെ ശല്യം പതിവാണ്. ഒരിടത്തു പോലും തെരുവ് വിളക്കുമില്ല.


Post a Comment

Previous Post Next Post