എരുമപ്പെട്ടി കരിയന്നൂരില്‍ നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ മരത്തിലിടിച്ച് യുവാവിന് ഗുരുതര പരിക്ക് .

 



 തൃശ്ശൂർ ഇന്ന് രാവിലെ കരിയന്നൂരില്‍ കൊട്ടാരം വാരം റെസ്റ്റോറന്റിന് മുന്നിൽ ആണ് അപകടം. മരത്തംകോഡ് സ്വദേശികൾ സഞ്ചരിച്ച കാർ ആണ് അപകത്തിൽ പെട്ടത്. മരത്തംകോഡ് സ്വദേശി പ്രണവിനാണ് പരിക്ക്. കുന്നംകുളം ഭാഗത്ത് നിന്നും വരുകയായിരുന്ന കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ട സ്കൂട്ടറിൽ ഇടിച്ച് ശേഷം റോഡരികിലെ മരത്തിൽ ഇടിച്ചാണ് നിന്നത്. അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. അപകട വിവരമറിഞ്ഞെത്തിയ നാട്ടുകാർ പരിക്കേറ്റ യുവാവിനെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post