താമരശ്ശേരി ചുരത്തിൽ തെറ്റായ ദിശയിലൂടെ പ്രവേശിച്ച കാർ മുന്നിലുണ്ടായിരുന്ന ലോറിയിൽ ഇടിച്ചു. ചുരം മുന്നാം വളവിൽ ഇന്ന് ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. ചുരം കയറുകയായിരുന്ന ടാക്സി കാർ മുന്നാം വളവിൽ വെച്ച് ഇടത് വശത്തുകൂടി ലോറിയെ മറികടക്കുകയായിരുന്നു. ഇതോടെ വളഞ്ഞ് വരികയായിരുന്ന ലോറിയുടെ മധ്യത്തിലായി ഇടിച്ചു. കാറിന്റെ മുൻ ഭാഗം തകർന്നു. യാത്രക്കാർക്ക് പരിക്കില്ല.