കാൽനടയാത്രക്കാരിയായ വീട്ടമ്മ കാറിടിച്ച്‌ മരിച്ചു



കാസർകോട് ഉപ്പള : നടന്നുപോവുകയായിരുന്ന വീട്ടമ്മ കാറിടിച്ച്‌ മരിച്ചു. ഉപ്പള ഭഗവതി റോഡിലെ കൃഷ്ണഷെട്ടിയുടെ ഭാര്യ അക്കമ്മ ഷെട്ടി (85) ആണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ഉപ്പള ദേശീയപാതയില്‍ തുരുത്തിയില്‍ നഗറിലാണ് അപകടമുണ്ടായത്.


നടന്നുപോകുമ്ബോള്‍ പിന്നില്‍ നിന്നും വന്ന കെഎല്‍ 14 എക്‌സ് 6162 നമ്ബര്‍ കാര്‍ അക്കമ്മഷെട്ടിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍ പൊലീസ് കേസെടുത്തു.

Post a Comment

Previous Post Next Post