റോഡരികിലൂടെ നടന്നുപോകവെ വയോധികൻ എക്സ്കവേറ്റര്‍ തട്ടി മരിച്ചു



അങ്കമാലി: റോഡിലൂടെ നടന്നുപോകുകയായിരുന്ന ഗൃഹനാഥൻ പിന്നിലൂടെ വന്ന എക്സ്കവേറ്റര്‍ തട്ടി മരിച്ചു. നെടുമ്ബാശ്ശേരി പൊയ്ക്കാട്ടുശ്ശേരി തയ്യപ്പുര വീട്ടില്‍ സഹദേവനാണ് (70) മരിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മേക്കാട് - പൊയ്ക്കാട്ടുശ്ശേരി റോഡില്‍ കാരക്കാട്ടുകുന്ന് സിയോണ്‍ ഹാളിന് പടിഞ്ഞാറ് ഭാഗത്തുള്ള കപ്പോളക്ക് സമീപത്തായിരുന്നു അപകടം.


സഹദേവൻ റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്ബോള്‍ പിന്നിലൂടെ വന്ന ഭീമൻ എക്സ്കവേറ്റര്‍ തലയില്‍ തട്ടുകയായിരുന്നു. റോഡില്‍ തെറിച്ച്‌ വീണ് അവശനിലയിലായ സഹദേവനെ ഉടനെ അങ്കമാലി എല്‍.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ എക്സ്കവേറ്റര്‍ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തു.

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. ശനിയാഴ്ച അങ്കമാലി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും.

ഭാര്യ: കടുങ്ങല്ലൂര്‍ നെയ്തുരുത്തില്‍ കുടുംബാംഗം ഗിരിജ. മക്കള്‍: ദീപു, നീതു. സംസ്കാരം ശനിയാഴ്ച ഉച്ച രണ്ടിന് വീട്ടുവളപ്പില്‍.

Post a Comment

Previous Post Next Post