പാലക്കാട് : വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിച്ചു. മണ്ണാർക്കാട് പുല്ലശ്ശേരി ശ്രാമ്പിക്കൽ വീട്ടിൽ ഹംസപ്പയാണ് മരിച്ചത്. 50 വയസായിരുന്നു. രാവിലെയാണ് സംഭവമുണ്ടായത്. കാരാകുറിശ്ശി വലിയട്ടയിൽ കോട്ടക്കൽ അസീസ് എന്നയാളുടെ തെങ്ങ് കവുങ്ങ് തോട്ടത്തിൽ നിന്നാണ് ഷോക്കേറ്റത് . പന്നിയെ തുരത്താനായി ഇവിടെ വൈദ്യുതി വേലി നിർമ്മിച്ചിരുന്നു. ഇയാളുടെ തോട്ടത്തിലെ അ ടയ്ക്ക കരാർ എടുത്തത് ഹംസപ്പയായിരുന്നു. അടയ്ക്ക പെറുക്കുന്നതി നിടെയാണ് അപകടം. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തും.