മലപ്പുറം കുറ്റിപ്പുറം തൃക്കണാപുരത്ത് അണലിയുടെ കടിയേറ്റ നാല് വയസുകാരൻ മരിച്ചു. തൃക്കണാപുരം ചാമപറമ്പിൽ അക്ബറിന്റെ മകൻ മുഹമ്മദ് റഷ്ദാൻ (4 വയസ്) ആണ് മരിച്ചത്. ഇന്നലെ വൈകിയിട്ട് അഞ്ചരയോടെ പാമ്പിന്റെ കടിയേറ്റ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.